Showing posts with label Life-kerala. Show all posts
Showing posts with label Life-kerala. Show all posts

Flower

ഒരീറന്‍ പ്രഭാതത്തിലേക്ക്‌ മിഴി നട്ട്  നീളന്‍ വഴികളിലൊന്നില്‍ അവളുണ്ടായിരുന്നു ... 
ഓര്‍മകളില്‍ പുരണ്ട തുടിപ്പിന്‍ ശോണിമ പേര്‍ത്തും മാറാല മൂടിയെന്നേ  ശിശിരത്തിന്‍] ചില്ലകളില്‍ കൂടു കൂട്ടിയെങ്കിലും ...

mushroom




ഇടിവെട്ടി പെയ്തപ്പോ പറമ്പില്‍ ഉണ്ടായ കൂണ്‍ .
നല്ല ഭംഗി ..തിന്നാന്‍ പറ്റില്ലാന്നു തോന്നുന്നു .നല്ല പേപ്പര്‍ പോലെ സോഫ്റ്റ്‌ ആയ ഇതളുകള്‍ ..

ഈ ഷേപ്പ് (രണ്ടാം ചിത്രം ) ആയത് കഴിക്കാന്‍ പാടില്ലത്രേ .. :(

വരട്ടിയെടുത്ത കൂണ്‍ കറിയൊക്കെ ഓര്‍ത്തു ഞാന്‍ ബെര്തെ കൊറേ നേരം ഇതിനു ചുറ്റും ചുമ്മാ നടന്നു ..വെറും ബെര്തെ ..

പുട്ടും ചിക്കന്‍ പെരട്ടും

തിരുവനന്തപുരത്തു വരുന്നതിനും മുന്‍പുള്ള ആഗ്രഹമായിരുന്നു ബാലരാമപുരത്തെ പുട്ടും ചിക്കന്‍ പെരട്ടും ..ഇവിടെ എത്തിയിട്ടും ഇത് വരെ പോകാന്‍ കഴിഞ്ഞിരുന്നില്ല ..ദാ ..ഇന്ന് ..ഒരുപാട് കാലത്തെ ആ ആഗ്രഹം അതീവ രുചിയോടെ ആസ്വദിച്ചു കഴിച്ചു ...
അസാധ്യ ടേസ്റ്റ് ..നാടന്‍ കോഴി ആയതിനാലാവും ..ഇത്തിരി ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ട് ..നാളേം കൊതി തോന്നിയാലോ .. :)
ഹോട്ടല്‍ : കൃഷ്ണ
സ്ഥലം : കട്ടച്ചാല്‍ കുഴി , ബാലരാമപുരത്ത് നിന്നും ഒരു രണ്ടു രണ്ടര കി.മീ ദൂരം 
+